സർക്കാർ
ജോലി എന്നത് ഏതൊരു ഉദ്യോഗാർത്ഥിയുടെയും സ്വപ്നമായി മാറിയിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിൻറെ പ്രധാന കാരണം സർക്കാർ ജോലി നൽകുന്ന ഉയർന്ന ശമ്പളവും തൊഴിൽ സുരക്ഷിതത്വം തന്നെയാണ്. ചിട്ടയായ പരിശീലനം അതോടൊപ്പം പി എസ് സി നടത്തിയ മുൻകാല പരീക്ഷകളുടെ ചോദ്യപേപ്പറുകളും അവയുടെ അനുബന്ധ വസ്തുതകളോടൊപ്പം വിശകലനം ചെയ്യുന്നത് വഴി ഒരു ഉദ്യോഗാർഥിക്ക് നിഷ്പ്രയാസം റാങ്ക് ലിസ്റ്റിലേക്ക്ഉം അതുവഴി സർക്കാർ ജോലി എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ നിങ്ങൾ ഓരോരുത്തർക്കും സാധിക്കും. മുൻ വർഷങ്ങളിൽ പിഎസ്സി നടത്തിയ പരീക്ഷകളിലെ ചോദ്യങ്ങൾ പിന്നീടുള്ള ചോദ്യപേപ്പറുകളിൽ ആവർത്തിക്കുന്നതായി നമുക്ക് കാണാം. അവിടെയാണ് നമ്മുടെ ഈ വെബ്സൈറ്റിൻ്റെ പ്രസക്തി. അത് സാധിക്കാൻ നമ്മുടെ വെബ്സൈറ്റായ പോക്കറ്റ് പിഎസ്സി നിങ്ങളെ സഹായിക്കും. മുൻവർഷങ്ങളിൽ പിഎസ്സി നടത്തിയിട്ടുള്ള ചോദ്യപേപ്പറുകളും അതിൻറെ സിലബസുകളും ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വെബ്സൈറ്റിലൂടെ ഗവൺമെൻറ് ജോലി എന്ന നിങ്ങളുടെ സ്വപ്നത്തിന് സഹായം ആകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.